പൊന്മള: പള്ളിയാലിൽ മണ്ണേത്ത് (കളപ്പാട്ടിൽ) കുഞ്ഞലവി മുസ്ലിയാർ (77) നിര്യാതനായി. കൂട്ടിലങ്ങാടി, കുറവ, കഞ്ഞിപ്പുര, താനാളൂർ, എന്നിവിടങ്ങളിലും ഒതുക്കുങ്ങൽ ഇഹ്യാഉസ്സുന്നയിലും മുദരിസായി സേവനം ചെയ്തിട്ടുണ്ട്. പൊന്മള പഞ്ചായത്ത് എസ്.വൈ.എസ് ഉപദേശക സമിതി അംഗം, പൊന്മള പള്ളിയാലി മഹല്ല് കമ്മിറ്റി പ്രസിഡന്റ്, ഉപദേശക സമിതി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കൾ: അബ്ദുൽ വഹാബ്, ജമീല ഊരകം, ഫാത്തിമത്ത് സുഹറ ഇരിങ്ങല്ലൂർ, താജുമ്മു പൊൻമുണ്ടം, മറിയാമു പൊന്മള, ഹഫ്സത് കൂരിയാട്, ഉമ്മു ഹബീബ പട്ടർക്കടവ്. മരുമക്കൾ: യൂസുഫ് ഹാജി ഊരകം, മൂസൽ ഖാസിമി ഇരിങ്ങല്ലൂർ, അബ്ദുറഹ്മാൻ അഹ്സനി പൊന്മുണ്ടം, അബ്ദുൽ കരീം ബാഖവി പൊന്മള (മക്ക), മുസ്തഫ കൂരിയാട്, മൊയ്തീൻ പട്ടക്കടവ്, ബുഷ്റ പൂവല്ലൂർ.