പെരിന്തൽമണ്ണ: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന നിയമവിദ്യാർഥിനി മരിച്ചു. തൃശൂര്‍ കുന്നംകുളം അകതിയൂര്‍ സ്വദേശി തറമേല്‍ വീട്ടില്‍ രവിയുടെയും ഷൈലജയുടെയും മകൾ അനുഷയാണ് (23) മരിച്ചത്. ഡി.വൈ.എഫ്.ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റും ഗ്രന്ഥശാല സംഘത്തിന്റെ സജീവപ്രവര്‍ത്തകയുമാണ്. മലപ്പുറം എം.സി.ടി കോളജിലെ ഒന്നാം വർഷ നിയമബിരുദ വിദ്യാര്‍ഥിനിയാണ് അഞ്ച് ദിവസം മുമ്പ് കോളജിനടുത്ത റോഡില്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഡിവൈഡറില്‍ തലയിടിച്ച് ഗുരുതര പരിക്കേറ്റതിനത്തുടര്ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളായി. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരിച്ചത്. സഹോദരൻ: അക്ഷയ് ജിത്ത്. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് പോർക്കുളം പഞ്ചായത്ത് ക്രിമറ്റോറിയത്തിൽ.