കല്ലറ: പരപ്പില്‍ മംഗലത്തുവീട്ടില്‍ കെ. ശാന്തകുമാര്‍ (78) നിര്യാതനായി. കല്ലറ പഞ്ചായത്ത് പ്രസിഡന്റ്, മുതുവിള ക്ഷീരസംഘം പ്രസിഡന്റ്, മിതൃമ്മല സർവിസ് സഹ. ബാങ്ക് പ്രസിഡന്റ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ്, സി.പി.എം മുതുവിള ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: മീനാക്ഷി അമ്മ. മക്കള്‍: പ്രേംചന്ദ്, പ്രേംജിത്ത്. മരുമക്കള്‍: ലിജി, അനൂജ. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.