തിരുവനന്തപുരം: നേത്രരോഗ വിദഗ്ധനും ഭാരതീയ വിചാരകേന്ദ്രം മുന്‍ ജില്ല അധ്യക്ഷനും ഭഗവദ്ഗീത പണ്ഡിതനുമായിരുന്ന ഡോ.കെ.യു. ദേവദാസ് (84) നിര്യാതനായി. നന്തന്‍കോട് കസ്റ്റണ് റോഡില്‍ മണിഭവനിലായിരുന്നു താമസം. പാലക്കാട് കോട്ടായി കളത്തില്‍ ഉള്ളാട്ടില്‍ കുടുംബാംഗമാണ്. ചെന്നൈയിലും കോഴിക്കോട് മെഡിക്കല്‍ കോളജിലുമായിരുന്നു വൈദ്യപഠനം. കേരളത്തിലെ നിരവധി സര്‍ക്കാര്‍ ആശുപത്രികളില്‍ നേത്രരോഗ സ്പെഷലിസ്റ്റായി പ്രവര്‍ത്തിച്ചിരുന്നു. കൊല്ലം ജില്ല ആശുപത്രിയില്‍നിന്നാണ് വിരമിച്ചത്. ഭാര്യ: പരേതയായ സുധ. മക്കള്‍: അനുപമ, ആരതി. മരുമകന്: സി. കൃഷ്ണകുമാര്‍.