തിരുനാവായ: കാദനങ്ങാടി കുണ്ടുകുളം താമസക്കാരനായ രണ്ടത്താണി സ്വദേശി കടവണ്ടി കോമു (55) ഹൃദയാഘാതത്തെ തുടർന്ന് മലേഷ്യയിൽ നിര്യാതനായി. പത്ത് വർഷമായി മലേഷ്യയിലെ ജൗഹർ ലബീസിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. ഭാര്യ: ഖൈറുന്നിസ. മക്കൾ: ജുമൈല, ആരിഫ, മുബഷിറ, ജുനൈദ, നവാസ്, ഹഫ്സത്ത്. മരുമക്കൾ: ബിൻയാമീൻ, ജമാൽ, ഹാരിസ്, ശിഹാബ്. സഹോദരങ്ങൾ: ഖാലിദ്, ഖാസിം, ആമി, ഖദീജ. മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളം വഴി നാട്ടിൽ എത്തിക്കും. തുടർന്ന് എടക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.