പുത്തനത്താണി: കവിയും സംസ്കൃത പണ്ഡിതനുമായ കുറുമ്പത്തൂർ ചേര്‍ക്കാട്ട് ശങ്കരനാരായണൻ എമ്പ്രാന്തിരി (92) നിര്യാതനായി. ശ്രീരാമോദന്തം എന്ന സംസ്കൃതകൃതിക്ക് ഭാഷാശ്രീരാമോദന്തം എന്ന പേരില്‍ വൃത്താനുവൃത്ത വിവര്‍ത്തനം നിര്‍വഹിച്ചു. 1978 മുതല്‍ ഗുരുവായൂര്‍ ദേവസ്വത്തിനു കീഴിലുള്ള മേല്‍പ്പുത്തൂര്‍ സ്മാരകമണ്ഡപത്തില്‍ കുട്ടികളെ എഴുത്തിനിരുത്തുന്ന ആചാര്യനാണ്. ഭാര്യ: കെ. ശാരദ. മക്കള്‍: സി.എസ്. നര്‍മ്മദ (റിട്ട. അധ്യാപിക, എ.യു.പി.എസ്, നടുവട്ടം), വ്യാസ് ഭട്ട് (അധ്യാപകന്, ഇസെഡ്.എം.എച്ച്.എസ്, പൂളമംഗലം), സി. സാന്ദീപനി (സീനിയര്‍ റിപ്പോര്‍ട്ടര്‍, മാതൃഭൂമി, കോട്ടക്കല്‍). മരുമക്കള്‍: ഡോ. ഇ. ശങ്കരന്(റിട്ട. സീനിയര്‍ ഫിസിഷ്യന്‍, കോട്ടക്കല്‍ ആര്യവൈദ്യശാല), പി. സുധ (ഹെഡ് ക്ലര്‍ക്ക്, തിരൂര്‍ ആര്.ഡി.ഒ ഓഫിസ്), കെ.പി. കീര്‍ത്തി.