മയ്യഴി: ആദ്യകാല സി.പി.ഐ പ്രവർത്തകനും എ.ഐ.വൈ.എഫ് മുൻ കണ്ണൂർ ജില്ല എക്സിക്യൂട്ടിവ് അംഗവുമായിരുന്ന എൻ.ആർ എന്നറിയപ്പെട്ട പന്തക്കലിലെ മാതാ സദനത്തിൽ ഞേറക്കോൾ രവീന്ദ്രൻ (65) നിര്യാതനായി. മാഹി കക്കാട്ട് ഗ്രൂപ്പിന്റെ പാചക തൊഴിലാളിയും അറിയപ്പെടുന്ന കമേഴ്സ്യൽ അനൗൺസറുമായിരുന്നു. പൗരപ്രമുഖനും പുതുച്ചേരി സി.പി.ഐ നേതാവുമായ ഞേറക്കോൾ ഉണ്ണി മാസ്റ്ററുടെ സഹോദര പുത്രനാണ്. പിതാവ്: പരേതനായ ഞേറക്കോൾ കൃഷ്ണൻ. മാതാവ്: എ.പി. രോഹിണി. സഹോദരങ്ങൾ: രഞ്ചിനി (ലൈബ്രേറിയൻ ഐ.കെ കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പന്തക്കൽ), രജിത (ചുണ്ടങ്ങാപ്പൊയിൽ), രതിക (തലശ്ശേരി മുനിസിപ്പൽ സി.ഡി.എസ്, ആശാവർക്കർ തിരുവങ്ങാട്), രജിന (പന്തക്കൽ), രേഷ്മ (പന്തക്കൽ), പരേതനായ സുരേന്ദ്രൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.