ചാലാട്: അമ്പലം റോഡിനു സമീപം മൂളിയിൽ ഹൗസിൽ പരേതനായ ഭാസ്കരൻ റൈറ്ററുടെ മകൻ എം.എം. ശ്രീജിത്ത് (56) നിര്യാതനായി. കണ്ണൂർ കാൽടെക്സിലെ ന്യൂ ബോണ ഏജൻസിയിലെ അക്കൗണ്ടന്റാണ്. ചാലാട് നോർത്ത് റസിഡൻസ് അസോസിയേഷൻ ഓഡിറ്ററുമാണ്. മാതാവ്: പരേതയായ എം.കെ. ലീല. സഹോദരങ്ങൾ: പുഷ്പ നാരായണൻ, സുധ, എം.എം. ജയരാജൻ (റിട്ട. എസ്.ഐ), എം.എം. അജിത്ത് (കണ്ണൂർ എം.സി ജോബ് ടൈപ്പിങ്), ശ്രീജ അനിൽ.