ശ്രീകണ്ഠപുരം: മലപ്പട്ടം അഡൂരിലെ തച്ചുശാസ്ത്ര വിദഗ്ധൻ പി.പി. ശിവദാസൻ (58) നിര്യാതനായി. മലബാറിലെ അനേകം ക്ഷേത്രങ്ങളുടെയും കാവുകളുടെയും നിർമാണത്തിൽ പങ്കാളിത്തം വഹിച്ചിരുന്നു. തളിപ്പറമ്പ് രാജരാജേശ്വര സന്നിധിയിൽ പട്ടും വളയും ലഭിച്ചിരുന്നു. ഭാര്യ: ഗീത. മക്കൾ: മഞ്ജുദാസ്, അർജുൻദാസ്, കിരൺദാസ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന്.