തലശ്ശേരി: ധർമടം ഇ.എസ്.ഐക്ക് സമീപം സുബി വില്ലയിൽ വി. അംബിക (65) നിര്യാതയായി. ധർമടം ഗവ. ബ്രണ്ണൻ കോളജിലെ റിട്ട. ഹെർബറിയം കീപ്പറാണ്. എൻ.ജി.ഒ യൂനിയൻ ജില്ല കൗൺസിൽ അംഗം, കെ.എസ്.എസ്.പി.യു ധർമടം ബ്രാഞ്ച് അംഗം, സി.പി.എം ധർമടം സൗത്ത് ലോക്കലിലെ ഒഴയിൽ ഭാഗം ബ്രാഞ്ച് അംഗം, തലശ്ശേരി മുനിസിപ്പൽ വനിത സഹകരണ ഹോട്ടൽ ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2002ൽ 32 ദിവസം നീണ്ടുനിന്ന സർക്കാർ ജീവനക്കാരുടെ സമരത്തിൽ സജീവമായി പങ്കെടുത്തിരുന്നു. ധർമടം സൗത്ത് ജനാധിപത്യ മഹിള അസോസിയേഷൻ പ്രവർത്തകയായിരുന്നു. കുട്ടിമാക്കൂലിലെ പരേതരായ ബാലൻ - യശോദ ദമ്പതികളുടെ മകളാണ്. മകൻ: വി. സുബീഷ്. മരുമകൾ: ഡോ. വീണ സുബീഷ് (ജില്ല വെറ്ററിനറി കേന്ദ്രം കാസർകോട്). സഹോദരൻ: വി. ശശീന്ദ്രൻ (തലശ്ശേരി നഗരസഭ തൊഴിലാളി, മുനിസിപ്പൽ സി.ഐ.ടി.യു യൂനിയൻ സെക്രട്ടറി, സി.പി.എം തലശ്ശേരി ടൗൺ ലോക്കൽ കമ്മിറ്റി അംഗം). മൃതദേഹം ബുധനാഴ്ച രാവിലെ 8.30 വരെ ധർമടം സുബി വില്ലയിലും ഒമ്പത് മുതൽ 9.45 വരെ കുട്ടിമാക്കൂൽ യശോദരം വീട്ടിലും പൊതുദർശനത്തിനുശേഷം 10ന് കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ സംസ്കരിക്കും.