ആലുവ: തായിക്കാട്ടുകര ദാറുസ്സലാം നഗറിൽ കാട്ടൂപറമ്പിൽ അബ്ദുൾ ഖാദറിന്റെ ഭാര്യ സഫിയ ടീച്ചർ (66) നിര്യാതയായി. ജമാഅത്തെ ഇസ്ലാമി അംഗമായിരുന്നു. ഐഡിയൽ റിലീഫ് വിങ്, തണൽ പാലിയേറ്റിവ് കെയർ എന്നിവയുടെ വളന്റിയറായിരുന്നു. ആലുവ ഇസ്ലാമിക് ഹൈസ്കൂളിലെ മുൻ അധ്യാപികയാണ്. മക്കൾ: ഫാത്തിമ, ഫാരിഷ, ഫാസില, ഫഹദ്. മരുമക്കൾ: ഹാഷിം, അനസ്, മിൽഷാദ്, ഫാത്തിമ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് തായിക്കാട്ടുകര മഹല്ല് ഖബർസ്ഥാനിൽ.