കോതമംഗലം: കേരള കോണ്‍ഗ്രസ് എം സംസ്ഥാന വൈസ് ചെയര്‍മാനും യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവുമായിരുന്ന കോതമംഗലം കോളജ് ജങ്ഷന് സമീപം പീച്ചക്കര പി.കെ. സജീവ് (82) നിര്യാതനായി. കേരള കോൺഗ്രസ് ജില്ല പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിരുന്നു. കോതമംഗലം നഗരസഭമുന്‍ ചെയര്‍മാനുമായിരുന്നു. ഇടുക്കി ജില്ലയിലെ പ്രത്യേകിച്ച് ഹൈറേഞ്ച് മേഖലയിലേക്കുള്ള ആദ്യകാല ബസ് സര്വിസായിരുന്ന പി.പി.കെ ആൻഡ് സണ്‍സ് ഉടമകളിലൊരാളായിരുന്നു. ജോസ് കെ. മാണി എം.പി,ആന്റണി ജോൺ എം.എൽ.എ ഉൾപ്പെടെയുള്ള വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു. ഭാര്യ: കോതമംഗലം കറുകപ്പിള്ളില്‍ കുടുംബാംഗം ആലീസ്. മക്കള്‍: സുനില്‍, സോയ, സനു, സൈന. മരുമക്കള്‍: രേഷ്മ, റോസ്, ഗോവിന്ദ്, പരേതനായ അജിത്. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കോതമംഗലം മര്‍ത്തമറിയം വലിയപള്ളി സെമിത്തേരിയില്‍.