തൃപ്പൂണിത്തുറ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പുതിയകാവ് സ്വദേശി മരിച്ചു. വൈറ്റില ജനത സെന്റ് ജയിംസ് റോഡിൽ നേരോത്തുപറമ്പിൽ വീട്ടിൽ രാജനാണ് (52) മരിച്ചത്. ആറ് മാസം മുമ്പ് തൃപ്പൂണിത്തുറ കിണർ സ്റ്റോപ്പിനടുത്ത് സൈക്കിളിൽ യാത്ര ചെയ്യുമ്പോൾ കാറിടിച്ച് തലക്ക് ഗുരുതരമായി പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. പിന്നീട് പാലിയേറ്റിവ് കെയറിന്റെ പരിചരണത്തിൽ ജനതയിലുള്ള ഭാര്യവീട്ടിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. സംസ്കാരം ഞായറാഴ്ച ഉച്ചക്കുശേഷം തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: രാജലക്ഷ്മി. മകൻ: അനൂപ് രാജ്.