കാസർകോട്: പാലക്കുന്നിൽ സ്പെയർ പാർട്സ് കട നടത്തുന്ന ചേരങ്കൈയിലെ സുബൈർ (46) നിര്യാതനായി. സി.എച്ച്. കുഞ്ഞാലിയുടെയും പരേതനായ മറിയുമ്മയുടെയും മകനാണ്. ഭാര്യ: ഫായിസ (അധ്യാപിക, കമ്പാർ എ.എൽ.പി സ്കൂൾ). മക്കൾ: ഹൈഫ (ഒന്നാംക്ലാസ് വിദ്യാർഥിനി, സി.പി.സി.ആർ.ഐ, കേന്ദ്രീയ വിദ്യാലയം), ഹൈറ (യു.കെ.ജി വിദ്യാർഥിനി). സഹോദരങ്ങൾ: അൻവർ ചേരങ്കൈ (മുസ്ലിം ലീഗ് മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ്), മുനീർ ചേരങ്കൈ (എറണാകുളം), സമീർ ചേരങ്കൈ (ജിദ്ദ), പരേതരായ ലിയാഖത്തലി, സക്കറിയ.