തളിപ്പറമ്പ്: മുസ്ലിം യൂത്ത് ലീഗ് അവിഭക്ത കണ്ണൂർ ജില്ല ട്രഷററും, മുസ്ലിം ലീഗ് ഏഴാംമൈൽ ശാഖ പ്രസിഡന്റുമായിരുന്ന ഏഴാംമൈൽ പ്ലാത്തോട്ടത്ത് അലീമ മൻസിലിൽ പി.എ. സൈഫുദ്ദീൻ (74) നിര്യാതനായി. എം.എസ്.എഫ് താലൂക്ക് ജനറൽ സെക്രട്ടറി, പഞ്ചായത്ത് അഡ്ഹോക്ക് കമ്മിറ്റി കൺവീനർ, യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം, റബർ മാർക്കറ്റിങ് സൊസൈറ്റി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കെ.വി. അസ്മ. മക്കൾ: സുമയ്യ ഫാത്തിമ, ഉമ്മു സുലൈ, മറിയംബി. മരുമക്കൾ: ഷബീർ (ദുബൈ), മൂസ (അധ്യാപകൻ, അക്കിപ്പറമ്പ് യു.പി സ്കൂൾ), ഷംസീർ (ന്യൂ ടെക്സ്). സഹോദരി: നഫീസ.