ശ്രീകൃഷ്ണപുരം: വയോധികൻ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ. കുലിക്കിലിയാട് പൊരുപ്പത്ത് വീട്ടിൽ ശിവദാസനാണ് (60) മരിച്ചത്. തിങ്കളാഴ്ച രാവിലെ വീടിന് സമീപത്തെ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയതായായിരുന്നു. ഏറെ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കുളക്കടവില്‍ തോര്‍ത്തും സോപ്പും കണ്ടതോടെ സംശയം തോന്നി ഫയർ ഫോഴ്സിനെ വിവരമറിയിച്ചു. ഫയർ ഫോഴ്സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: പുഷ്പ. മക്കൾ: നിഖിൽ, നിതിൻ, ഗിരീഷ്.