കോലത്തുവയൽ: മരച്ചാപ്പക്ക് സമീപം കൊരട്ടി വിജയൻ (വേലിയിൽ-66) നിര്യാതനായി. വിമുക്തഭടനാണ്. എൻ.സി.സിയിൽ ജോലി ചെയ്തിരുന്നു. പരേതരായ കൊരട്ടി കുഞ്ഞിരാമന്റെയും മുത്തർ നാരായണിയുടെയും മകനാണ്. ഭാര്യ: ചന്ദ്രലേഖ (വെങ്ങര). മക്കൾ: കെ. അശ്വതി, കെ. അതുൽ. മരുമകൻ: സുഹിൽ (മുയ്യം). സഹോദരങ്ങൾ: വിനയൻ (വിമുക്തഭടൻ), വിലാസൻ, വാസന്തി, നിഷി, ഷീന. സഞ്ചയനം ചൊവ്വാഴ്ച.