പഴയങ്ങാടി: പ്രശസ്ത നാടകകൃത്തും സംവിധായകനും പുസ്തക പ്രസാധകനുമായ സി.എച്ച്. സുരേന്ദ്രൻ അടുത്തില (70) നിര്യാതനായി. അനാച്ഛാദനം, രൗദ്രം, ഹിരണ്യവനം, നാറാണത്ത് ഭ്രാന്തൻ, അശ്വത്ഥാമാവ് തുടങ്ങിയ നിരവധി നാടകങ്ങളുടെ രചയിതാവാണ്.ആകാശവാണിയുടെ റേഡിയോ നാടകോത്സവങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച ‘ഒരു പുല്ലാങ്കുഴലിന്റെ ഓർമക്ക്’, ‘വരരുചി’ റേഡിയോ നാടകങ്ങൾ ഇദ്ദേഹത്തിന്റെ സൃഷ്ടിയാണ്. പയ്യന്നൂർ നയന ബുക്സ് ആൻഡ് പബ്ലിഷിങ് ഉടമയായിരുന്നു. നിരവധി ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാക്ഷരതാ പ്രവർത്തകനായിരുന്നു. പരേതരായ പി.വി. കൃഷ്ണ പൊതുവാൾ (റിട്ട. ഹെഡ് മാസ്റ്റർ), സി.എച്ച്. ശാരദാമ്മ എന്നിവരുടെ മകനാണ്. ഭാര്യ: വാസന്തി (കുന്നരു). മക്കൾ: നയന, നിവേദ്യ. മരുമക്കൾ: സജീഷ് (കാനായി), ലതീഷ് (രാമന്തളി). സഹോദരങ്ങൾ: സി.എച്ച്. വസന്ത (മേലതിയടം), സി.എച്ച്. രാജഗോപാലൻ (റിട്ട. എക്സി. എൻജിനീയർ, ഗോവ വൈദ്യുതി വകുപ്പ്), സി.എച്ച്. വത്സല (അന്നൂർ).