വാരം: അതിരകം റോഡിൽ എളയാവൂർ ഗ്രാമപഞ്ചായത്ത് പഴയ ഓഫിസിന് സമീപം ആസാദ് നഗർ ഹൗസിങ് കോളനിയിലെ അക്കൗണ്ടന്റ് എം.കെ. രാഗേഷിന്റെ ഭാര്യ വനജ(49) നിര്യാതയായി. ചിറ്റാരിപ്പാമ്പ് ടാഗോർ കോളജിലെ മുൻ അധ്യാപികയായിരുന്നു. പിതാവ്: കോളയാട്, എടയാർ പൂന്താറ്റിൽ അരണിപ്പറമ്പത്ത് പരേതനായ ഗോവിന്ദൻ. മാതാവ്: നാരായണി. മകൾ: അമിതി(വിദ്യാർഥി ചൊവ്വ ഗവ. ഹയർ സെക്കൻഡറി സ്കൂൾ.). സഹോദരങ്ങൾ: രമ (വേങ്ങാട്), രാധ (വേങ്ങാട്), വത്സല (മട്ടന്നൂർ), റീജ (എടയാർ). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കണ്ണൂർ പയ്യാമ്പലം ശ്മശാനത്തിൽ.