പാനൂർ: അണിയാരം ശിവക്ഷേത്രത്തിനടുത്ത് പാർവതി നിലയത്തിൽ വി.പി. നാരായണൻ (74) നിര്യാതനായി. മുൻ അണിയാരം പോസ്റ്റ് മാസ്റ്ററായിരുന്നു. അണിയാരം ശിവക്ഷേത്ര ക്ഷേത്ര സേവാസമിതി അംഗമാണ്. ഭാര്യ: നാരങ്ങോളി ചിറക്കൽ രാമത്ത് പ്രേമലത. മക്കൾ: നിഥിൻ (കെയർ ആൻഡ് ക്യൂർ വടകര), നവനീത് (ദുബൈ). മരുമക്കൾ: സൗപർണിക (പാലക്കാട്), വർഷ (അണിയാരം). സഹോദരി: ലക്ഷ്മിക്കുട്ടിയമ്മ (അണിയാരം).