എടക്കാട്: പാച്ചാക്കര ശൈഖ് മുക്കിലെ ദാറുൽ ഖൈറിൽ കെ.വി. സുബൈർ (76) നിര്യാതനായി. എടക്കാട് മഹല്ല് ജമാഅത്ത് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമാണ്. ചാലയിലെ കുഞ്ഞും പിടിക്കാട്ടിൽ കുടുംബാംഗമാണ്. ഭാര്യ: അവാൽ കുങ്ങന്റെ വളപ്പിൽ റുഖിയ. മക്കൾ: സാദിഖ്, മശ്ഹൂദ്, നവാസ് (മൂന്നുപേരും ബംഗളൂരു), റംസീന, റൈഹാനത്ത്. മരുമക്കൾ: ഇസ്മാഈൽ (എടക്കാട്), ശാരിഫ് (കോട്ടൂർ), സജ്ന (ഏഴര), ശാഹിദ (മൗവ്വഞ്ചേരി), ശക്കീല (ചാല). സഹോദരങ്ങൾ: പരേതരായ മൂസ, മുഹമ്മദ്, അസ്മ, ഫാത്തിമ. ഖബറടക്കം ചൊവ്വാഴ്ച.