കിഴുന്നപ്പാറ: കിഴുന്ന മുച്ചിലോട്ട് കാവിന് സമീപം സൗഭാഗ്യയിൽ റിട്ട. ഹോണറ്റി കാപ്റ്റൻ പി. ഭാസ്കരൻ (72) നിര്യാതനായി. 1971ലെ ഇന്ത്യ- പാകിസ്താൻ യുദ്ധത്തിലും 1987ൽ ശ്രീലങ്കയിലെ ശാന്തിസേനയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് തമിഴ്നാട്ടിലും കേരളത്തിലും എൻ.സി.സി പരിശീലകനായി പ്രവർത്തിച്ചു. റിട്ട. ഓണററി അസോസിയേഷൻ കണ്ണൂർ ജില്ല സ്ഥാപക പ്രസിഡന്റും രക്ഷാധികാരിയുമായിരുന്നു. തോട്ടട വിമുക്തഭട യൂനിറ്റ് അംഗമാണ്. കിഴുന്നപ്പാറ യങ്സ്റ്റേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ രക്ഷാധികാരിയും എടക്കാട് കുറ്റിക്കകം ഉദയമംഗലം ഗണപതി ക്ഷേത്രം സെക്രട്ടറിയുമായിരുന്നു. പരേതരായ പൊന്തേൻ ശങ്കരന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: സൗമിനി. മക്കൾ: സൗഭ, നിബ (കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക). മരുമക്കൾ: പ്രശാന്തൻ (ഹാപ്പി മാർക്കറ്റ് തോട്ടട), പ്രമോദൻ (ശങ്കരനെല്ലൂർ). സഹോദരങ്ങൾ: രമ, ഉമ, രാജീവൻ, ഹൈമ.