ഇരിക്കൂർ: ആയിപ്പുഴ ഓടക്കടവത്ത് മിനി പാലത്തിനു സമീപത്തെ പി.പി ഹൗസിൽ എ.സി. മുഹമ്മദ് സാലുവിന്റെ ഭാര്യ പി.പി. നഫീസ (67) നിര്യാതയായി. പരേതരായ മുഹമ്മദ് കുഞ്ഞിയുടെയും ആയിഷയുടെയും മകളാണ്. മക്കൾ: സറീന, അബ്ദുൽ ജലീൽ, സമീറ. മരുമക്കൾ: കമാൽ, ഷഫ്നാസ്, പരേതനായ അബ്ദുൽ നാസർ. സഹോദരങ്ങൾ: മഹമൂദ് ഹാജി (മാനേജിങ് ഡയറക്ടർ ബേക്ക് സ്റ്റോറി കണ്ണൂർ), അബ്ദുൽ സത്താർ, ഹഫ്സത്ത്, പാത്തുട്ടി, പരേതനായ മായൻകുട്ടി (കോളോട്).