ശ്രീകൃഷ്ണപുരം: പൊമ്പ്ര എ.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ അള്ളാളത്തൊടി ശങ്കരൻ മാസ്റ്റർ (96) നിര്യാതനായി. ദീർഘകാലം ശ്രീകൃഷ്ണപുരം എൻ.എസ്.എസ്. കരയോഗം അംഗവും താലൂക്ക് യൂനിയൻ എക്സിക്യൂട്ടിവ് അംഗവുമായിരുന്നു. അറിയപ്പെടുന്ന പാന കലാകാരനും പരിയാനംപറ്റയിലേയും ഉത്രത്തിൽ കാവിലേയും ക്ഷേത്ര ഉത്സവങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്നു. ഭാര്യ: പരേതയായ മാധവിക്കുട്ടി അമ്മ. മക്കൾ: ഭാർഗവി, സുജാത. മരുമക്കൾ: ശിവശങ്കരൻ, പരേതനായ മണികണ്ഠൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടു വളപ്പിൽ.