ഇരിട്ടി: സി.പി.എം ചാവശ്ശേരി ലോക്കൽ കമ്മിറ്റിയംഗവും ഇരിട്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ നടുവനാട് കളാന്തോടെ പുതിയ പറമ്പത്ത് എ.കെ. രവീന്ദ്രൻ (73) നിര്യാതനായി. സി.പി.എം ഏരിയ കമ്മിറ്റി അംഗം, ചാവശ്ശേരി ലോക്കൽ സെക്രട്ടറി, നിർമാണ തൊഴിലാളി യൂനിയൻ ഏരിയ പ്രസിഡന്റ്, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എന്നി ചുമതലകൾ വഹിച്ചിരുന്നു. ഭാര്യ: പത്മിനി. മക്കൾ: ശ്രീജ, ശ്രീന, ശ്രീജിന. മരുമക്കൾ: പ്രമോദ്, ഷൈജിത്ത്, പരേതനായ അനിൽ കുമാർ. സഹോദരങ്ങൾ: ഗോവിന്ദൻ, ബാലകൃഷ്ണൻ, അമ്മാളു അമ്മ, കാർത്ത്യായനി, പരേതയായ ജാനു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് ചാവശ്ശേരി പറമ്പ് പൊതുശ്മശാനത്തിൽ