ചിറക്കൽ: ശിശുരോഗ വിദഗ്ധൻ പള്ളിക്കുളം ശ്രീലകത്തിൽ ഡോ. ഹരീന്ദ്രൻ (72) നിര്യാതനായി. വിവിധ സർക്കാർ ആശുപത്രികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദീർഘകാലം ചിറക്കൽ പുതിയ തെരുവിലെ ജനകീയ ഡോക്ടറായിരുന്നു.
പരേതരായ രാമന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: രേണുക (റിട്ട. അസി. എക്സിക്യൂട്ടിവ് എൻജിനീയർ, കെ.എസ്.ഇ.ബി). മക്കൾ: ഡോ. അതുൽ (ഗാസ്ട്രോളജിസ്റ്റ്, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, കണ്ണൂർ), അളക (എൻജിനീയർ, യു.എസ്). മരുമക്കൾ: ഡോ. ജിപിന (ഗവ. സർവിസ്), വിപിൻ (എൻജിനീയർ, യു.എസ്). സഹോദരങ്ങൾ: നാരായണൻ, കമലാക്ഷി, പുരുഷോത്തമൻ, ലീന. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പയ്യാമ്പലത്ത്.