പള്ളിക്കുന്ന്: കാനത്തൂർ ക്ഷേത്രത്തിനു സമീപം കപ്പള്ളി മഠത്തിൽ പരേതനായ എം. രാജേന്ദ്രൻ മാസ്റ്ററുടെ ഭാര്യ എൻ.ഇ. ശാന്തകുമാരി (78) നിര്യാതയായി. പരേതരായ പി.വി. രാഘവ മാരാരുടെയും എൻ.ഇ. മാധവിയമ്മയുടെയും മകളാണ്. മക്കൾ: ഡോ. എൻ.ഇ. രാജീവ് (റിട്ട. പ്രഫ. ഗുരുവായൂരപ്പൻ കോളജ്, കോഴിക്കോട്), റീത്ത, രാജശ്രീ (റിട്ട. ട്രഷറി ഉദ്യോഗസ്ഥ). മരുമക്കൾ: പി.എം. രാജേഷ് (റിട്ട. മാനേജർ, കനറാ ബാങ്ക്), എം.വി. ജയപ്രകാശ് (റിട്ട. മാനേജർ, ന്യൂ ഇന്ത്യ അഷ്വറൻസ്), സി.വി. സിന്ധു (നാഷനൽ ഇൻഷുറൻസ്, കോഴിക്കോട്). സഹോദരങ്ങൾ: എൻ.ഇ. നരേന്ദ്രനാഥ് (റിട്ട. മാനേജർ, പഞ്ചാബ് നാഷനൽ ബാങ്ക്), പരേതനായ എൻ.ഇ. ബാലകൃഷ്ണ മാരാർ (ടി.ബി.എസ്, കോഴിക്കോട്). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.