പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് ജുമാ മസ്ജിദ് മഹല്ലിലെ ചേനോത്ത് അങ്ങാടിയിൽ അബ്ദുറഹിമാൻ (73) നിര്യാതനായി. പരേതരായ ഇറയത്ത് മുഹമ്മദ് കുഞ്ഞിയുടെയും ചേനോത്ത് അങ്ങാടിയിൽ ഹവ്വ ഹജ്ജുമ്മയുടെയും മകനാണ്. ഏറെക്കാലം പ്രവാസിയായിരുന്നു. മുൻ ദുബൈ രാമന്തളി മുസ് ലിം ജമാഅത്ത് പ്രസിഡന്റും രാമന്തളിയിലെ ആദ്യകാല എം.എസ്.എഫ് പ്രവർത്തകനുമായിരുന്നു. പയ്യന്നൂരിലെ നാഷനൽ സ്റ്റോർ ഉടമയായിരുന്നു. ഭാര്യ: പി.ടി.വി. ഫാത്തിമ. മക്കൾ: ആരിഫ, വസീം, ഫെബീന. മരുമകൻ: മുഹമ്മദ് നസീർ. സഹോദരങ്ങൾ: ഇസ്മയിൽ, മുഹമ്മദ് ഇഖ്ബാൽ, റംല, മുഹമ്മദ്റാഫി പരേതരായ ഇബ്രാഹിം, അസൈനാർ.