മൊഗ്രാൽ: പൗരപ്രമുഖനും മുംബൈയിലെ പഴയകാല ഹോട്ടൽ വ്യാപാരിയുമായിരുന്ന മൊഗ്രാൽ മുഹിയുദ്ദീൻ ജുമാമസ്ജിദിന് സമീപത്തെ കെ.പി. അബ്ദുല്ല (87) നിര്യാതനായി. വാഹനാപകടത്തിൽപ്പെട്ട് കുറച്ചുമാസമായി ചികിത്സയിലായിരുന്നു. ദീർഘകാലം മുംബൈ-മൊഗ്രാൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹിയായിരുന്നു. ഭാര്യ: എം.ജി. കദീജ. മക്കൾ: കെ.പി. അസീമ, കെ.പി. സുഹ്റ, കെ.പി. സഹീർ, കെ.പി. സിദ്ദീഖ് സഫീർ. മരുമക്കൾ: പരേതനായ ബി.എൻ. അബ്ദുല്ല വലിയ നാങ്കി, അബ്ദുൽ ഖാദർ എരിയപ്പാടി, നേഹ സൽമ, കദീജ മുബീന. സഹോദരങ്ങൾ: പരേതരായ അബ്ദുൽ റഹ്മാൻ, മുഹമ്മദ്, സുലൈമാൻ, ഇബ്രാഹിം, ആത്തിക, ആയിഷ, ആമിന, ബീ ഫാത്തിമ.