പുല്പള്ളി: മുതിര്‍ന്ന സി.പി.ഐ നേതാവ് പി.എസ്. വിശ്വംഭരന് (68) നിര്യാതനായി. 1977 പാര്‍ട്ടി അംഗമായ അദ്ദേഹം വര്‍ഗ ബഹുജന സംഘടനകളുടെ നേതൃനിരയില്‍ സജീവമായിരുന്നു. എ.ഐ.വൈ.എഫ് താലൂക്ക് സെക്രട്ടറി, ജില്ല സെക്രട്ടറി, കിസാന്‍ സഭ ജില്ല സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. സി.പി.ഐ മാനന്തവാടി മണ്ഡലം സെക്രട്ടറി, ജില്ല അസിസ്റ്റന്റ് സെക്രട്ടറിയുമായി. അസുഖ ബാധിതനായതിനെ തുടര്‍ന്ന് സജീവ സംഘടനാ പ്രവര്‍ത്തനത്തില്‍നിന്ന് മാറിനില്‍ക്കുകയായിരുന്നു. 2000-05 ൽ പുല്‍പ്പളളി ഗ്രാമ പഞ്ചായത്ത് അംഗമായിരുന്നു. മരണ സമയത്ത് പാര്‍ട്ടി പുല്‍പ്പള്ളി മണ്ഡലം കമ്മിറ്റി അംഗമായിരുന്നു. സുനന്ദയാണ് ഭാര്യ. മക്കള്‍: രേഷ്മ, രമ്യ. മരുമക്കള്‍: ദിനേശന്, ശ്രീകാന്ത്. സഹോദരങ്ങള്‍; അമ്മിണി, പുരുഷോത്തമന്, വിജയന്, പുഷ്പ, വിജി, എം.എസ്. സുരേഷ് (സി.പി.എം ജില്ല കമ്മിറ്റി അംഗം).