തലശ്ശേരി: സംഗീതജ്ഞൻ മാളിയക്കൽ ജലീലിന്റെ മകൻ മുഹമ്മദ് ഷാജഹാൻ (ഷാജി - 50) കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി. മസ്കത്തിലെ അറിയപ്പെടുന്ന കീ ബോർഡ് ആർട്ടിസ്റ്റായിരുന്നു. രണ്ടുമാസം മുമ്പ് സ്ട്രോക് വന്നതിനെതുടർന്ന് ഖോല ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഭേദമാകാത്തതിനെതുടർന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. തലശ്ശേരി കുഴിപ്പങ്ങാട് ആയിശാസിൽ ആയിശ ജലീലാണ് മാതാവ്. ഭാര്യ: രേഷ്മ ഷേഖ്. മക്കൾ: റെയ്ഹാൻ ഷാജി, അയാൻ ഷാജി. സഹോദരങ്ങൾ: ലാമിയ റജീസ്, റമീൻ ജലീൽ.