തളിപ്പറമ്പ്: തെയ്യം കലാകാരനും കലാ-സാംസ്കാരിക പ്രവർത്തകനുമായിരുന്ന നരിക്കോട് കൈവേലിയിലെ പുതിയ വളപ്പിൽ രാജീവൻ (52) നിര്യാതനായി. നരിക്കോട് നവശക്തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഗ്രന്ഥവേദി എന്നിവയുടെ സ്ഥാപകാംഗമാണ്. പരേതരായ പുതിയവളപ്പിൽ ബാലൻ-കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: അജിത. മകൻ: ആഗ്നേയ് രാജീവ്. സഹോദരങ്ങൾ: രഞ്ജിനി (അഡ്വ. ക്ലർക്ക്), രമ (റബ്കോ, കണ്ണൂർ).