ന്യൂമാഹി: ചോമ്പാല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ മാടപ്പീടിക പാറയിൽ ക്ഷേത്രത്തിന് സമീപം ‘ശീതൾ’ വീട്ടിൽ താമസിക്കുന്ന പുന്നോൽ കരീക്കുന്നുമ്മൽ ഹൗസിൽ പി. സന്തോഷ് (42) നിര്യാതനായി. ചോമ്പാല പൊലീസ് സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയ ശേഷം ഹൃദയസംബന്ധമായ അസ്വസ്ഥതകളുണ്ടായതിനെ തുടർന്ന് തലശ്ശേരി ഗവ. ജനറൽ ആശുപത്രിയിലും തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിതാവ്: പരേതനായ പൊട്ടന്റവിട വിജയൻ. മാതാവ്: പി. നിർമല. സഹോദരങ്ങൾ: പി. വിനീഷ് (സി.പി.എം കരീക്കുന്ന് ബ്രാഞ്ചംഗം), പി. വിപിന (സീനിയർ ക്ലർക്ക് ന്യൂമാഹി ഗ്രാമ പഞ്ചായത്ത്), പി. സനീഷ് (ഓഫിസ് അസിസ്റ്റന്റ്, ചിറക്കര വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ). സംസ്കാരം ചൊവ്വാഴ്ച 11.30ന് കണ്ടിക്കൽ വാതക ശ്മശാനത്തിൽ.