എടക്കാട്: നടാൽ കിഴുന്നപ്പാറയിലെ പുതിയ മാളിയേക്കൽ എ.പി. അബൂട്ടി (73) നിര്യാതനായി. എടക്കാട് ഒ.കെ.യു.പി സ്കൂളിന് സമീപം പുതിയ മാളിയേക്കൽ (അങ്ങാടിയിൽ) ആയിശയുടെ ഭർത്താവാണ്. തലശ്ശേരി പാലിശ്ശേരിയിലെ അഞ്ചുകണ്ടി പാക്കണ്ടി കുടുംബാംഗമാണ്. പുന്നോൽ സർവിസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു. മക്കൾ: ഫാത്തിമ തസ്നി, തമീം. മരുമകൻ: ഷമീർ (കോൺട്രാക്ടർ കണ്ണൂർ). സഹോദരങ്ങൾ: ബീവി, പരേതരായ കുഞ്ഞുമ, ഇബ്രാഹിം, ആയിശ.