മുഴപ്പിലങ്ങാട്: ശാദുലിയ ജുമാ മസ്ജിദിന് സമീപം ടി.സി ഹൗസിലെ വി.എൻ. മുഹമ്മദലി (56) ദമ്മാമിൽ നിര്യാതനായി. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഏഴര വലിയ നരോത്ത് കുടുംബാംഗമാണ്. ഭാര്യ: ശമീമ ചേക്കിനാങ്കണ്ടി. മക്കൾ: ഹുസ്ന, ഹംന, ഹവ്വ. മരുമകൻ: ജിയാദ് ജലാൽ തലശ്ശേരി (ദുബൈ). സഹോദരങ്ങൾ: ഖാലിദ്, ഹുസ്സൻകുട്ടി, പരേതനായ അബ്ബാസ്. ദമ്മാമിലെ തുഖ്ബ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.