പയ്യന്നൂർ: പയ്യന്നൂർ കോളജ് ഇക്കണോമിക്സ് വിഭാഗം റിട്ട. പ്രഫസർ കടന്നപ്പള്ളി കൈതപ്രത്തെ ടി.കെ. വിഷ്ണു നമ്പൂതിരി (80) നിര്യാതനായി. കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കടന്നപ്പള്ളി പാണപ്പുഴ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കൈതപ്രം പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയം പ്രസിഡന്റ്, കോൺഗ്രസ് എസ് ബ്ലോക്ക് പ്രസിഡന്റ്, കൈതപ്രം ഭാസ്കര പ്രിൻസിപ്പൽ, കൈതപ്രം വാസുദേവപുരം ശ്രീകൃഷ്ണ ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: സാവിത്രി അന്തർജനം (മണിപ്പുഴ ഇല്ലം). മക്കൾ: സനൽ(എൻജിനീയർ എറണാകുളം), ഗീത ( തൃക്കടീരി മന പാലക്കാട്), ധന്യ (കുഴിപ്രം ഇല്ലം കോഴിക്കോട്). മരുമക്കൾ: ഡോ. വരദ (കാർമൽ ഹോസ്പിറ്റൽ എറണാകുളം), വാസുദേവൻ (ക്യാപ്റ്റൻ, മർച്ചൻറ് നേവി), മനോജ് (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ). സഹോദരങ്ങൾ: പരേതരായ ഗണപതി നമ്പൂതിരി (സ്റ്റാമ്പ് വെണ്ടർ മാതമംഗലം), വെദിരമന ദേവകി അന്തർജനം. സംസ്കാരം വ്യാഴാഴ്ച രാവിലെ കൈതപ്രം സമുദായ ശ്മശാനത്തിൽ.