പഴയങ്ങാടി: പുതിയങ്ങാടിയില എ. അബ്ദുൽ കരീം മാസ്റ്റർ (88) നിര്യാതനായി. മത-സാമൂഹിക-സാംസ്കാരിക രംഗത്ത് സജീവമായിരുന്നു. മുസ്ലിം ലീഗിന്റെ പഴയകാല പ്രവർത്തകനാണ്. മുട്ടം വെങ്ങര മാപ്പിള യു.പി സ്കൂൾ, എം.എം. ഹൈസ്കൂൾ മാഹി, സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ, തളിപ്പറമ്പ, പുതിയങ്ങാടി ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രകൃതിമതം, മുഹമ്മദ് നബി ലോകത്തിന്റെ അന്ത്യപ്രവാചകൻ എന്നീ കൃതികളുടെ രചയിതാവാണ്. ഭാര്യ: പി.എം. സൈനബ. മക്കൾ: നഹീമ, സഹീദ, ബുഷ്റ, മുഹമ്മദ് ഇഖ്ബാൽ, മുഹമ്മദ് മുബശ്ശിർ. മരുമക്കൾ: എ. ബീരാൻകുട്ടി (ഹജ്ജ് കോഓർഡിനേറ്റർ), മഹ്മൂദ്, നസീർ, ഫതഹിയ, ഷാദിയ.