ശ്രീകണ്ഠപുരം: മടമ്പത്തെ പരേതനായ കല്ലറ പുത്തൻപുരക്കൽ മത്തായിയുടെ ഭാര്യ മറിയക്കുട്ടി (86) നിര്യാതയായി. ഒടയംചാൽ തൂക്കുംകോട്ടിൽ കുടുംബാംഗമാണ്. മക്കൾ: മോളി (റിട്ട. അധ്യാപിക, മാലക്കല്ല്), തോമസ്, ഏലിയാമ്മ, ത്രേസ്യാമ്മ (മുൻ കള്ളാർ പഞ്ചായത്തംഗം), ജോസ് (കാനഡ), മിനി, ബിന്ദു (യു.എസ്.എ). മരുമക്കൾ: ജോസ് (മാലക്കല്ല്), ലിസി (പയ്യാവൂർ), മാത്യു, ഷെറിൻ (കള്ളാർ), സുനിൽ (റിട്ട. അധ്യാപകൻ), ഫിലിപ്പ്, പരേതനായ മൈക്കിൾ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മടമ്പം ലൂർദ് മാതാ ഫൊറോനാ പള്ളി സെമിത്തേരിയിൽ.