ഈസ്റ്റ് പള്ളൂർ: നെല്യാട്ട് കളരി ഭഗവതി ക്ഷേത്രത്തിന് സമീപം കുട്ടിന്റപറമ്പത്ത് വൃന്ദാവനത്തിൽ രാധ (64) നിര്യാതയായി. പരേതരായ കുഞ്ഞിരാമൻ-ചീരു ദമ്പതികളുടെ മകളാണ്. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: രാലിഷ്, ധന്യ. മരുമക്കൾ: ശ്രീഷ്മ (കതിരൂർ), ഹരീഷ് (ചെറുകല്ലായി). സഹോദരങ്ങൾ: ജാനകി, രാജൻ, വാസു (സുരഭി ഹോട്ടൽ ചൊക്ലി), രേവതി, പ്രേമ, പുരുഷു, പരേതയായ ശോഭ.