കാഞ്ഞിരോട്: കാഞ്ഞിരോട് പഴയ പള്ളിക്ക് സമീപം ഫൗമിദ മൻസിൽ താമസിക്കുന്ന കേളോത്ത് മൊയ്തീന് കുട്ടി (75) നിര്യാതനായി. കാഞ്ഞിരോട് ബസാറിലെ ആദ്യകാല വ്യാപാരിയായിരുന്നു. ഭാര്യ: വെളിച്ചത്താം കണ്ടി നബീസ (മൗവ്വഞ്ചേരി). മക്കള്‍: ഷമീർ (മസ്കത്ത്), ഫൗസിയ, ഫൗമിദ (ഇരുവരും കാഞ്ഞിരോട്). മരുമക്കള്‍: മുഹമ്മദലി (കടാങ്കോട്), വാഹിദ് (കൂടാളി), ഷഫീന (കൂടാളി). സഹോദരങ്ങള്‍: ഫാത്തിമ (കക്കാട്), പരേതരായ മായിന്‍കുട്ടി, ഖദീജ (ഇരുവരും കാഞ്ഞിരോട്).