കൊണ്ടോട്ടി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവര്‍ മരിച്ചു. കൊണ്ടോട്ടി ചിറയില്‍ കൂട്ടാലുങ്ങല്‍ കപ്പേക്കാട് പച്ചാട്ട് അബ്ദുല്‍ നാസര്‍ (47) ആണ് മരിച്ചത്. കഴിഞ്ഞ ചെറിയ പെരുന്നാളിന് തലേന്ന് വൈകീട്ട് അരീക്കോട്ടേക്ക് യാത്രക്കാരുമായി പോയി ഓട്ടോറിക്ഷയില്‍ തിരിച്ചുവരുന്നതിനിടെ കടുങ്ങല്ലൂരില്‍ കാറുമായി കൂട്ടിയിടിച്ച് കഴുത്തിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. ആദ്യം കോഴിക്കോട്ടെയും പിന്നീട് കൊണ്ടോട്ടിയിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഭാര്യ: ആബിദ. മക്കള്‍: ഫാത്തിമ നാഷിദ, ഫാത്തിമ നാജിദ, മുഹമ്മദ് നാഷിദ്, നാദിറ, റിന്‍ഷിദ, ആദില്‍ റഹ്മാന്, ഐസ അഫ്രിന്. മരുമകന്: മഹ്റൂഫ്.