മങ്ങാട്: സി.പി.ഐ ജില്ല കൗൺസിൽ അംഗവും കേരള മഹിള സംഘം ജില്ല ട്രഷററും കൊല്ലം കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയറുമായ വിജയ ഫ്രാൻസിസിന്റെ മാതാവ് പാപ്പുകാട്ടിൽ തെക്കതിൽ സതി (77) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഭാസ്കരൻ. മറ്റു മക്കൾ: സജീവ്, സജിമോൾ. മരുമക്കൾ: ഫ്രാൻസിസ് (റിട്ട. സബ് ഇൻസ്പെക്ടർ), ഷീല, പരേതനായ രഘുനാഥൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് പോളയത്തോട് വിശ്രാന്തിയിൽ.