കണ്ണൂർ സിറ്റി: സിറ്റി പള്ളിക്കണ്ടി ജമീല (77) നിര്യാതയായി. പരേതരായ ഇബ്രാഹിമിന്റെയും പള്ളിക്കണ്ടി ഫാത്തിമയുടെയും മകളാണ്. ഭർത്താവ്: പരേതനായ കുടുക്കിമൊട്ട തുണ്ടിയിൽ അബ്ദുല്ല. മക്കൾ: സാജ, മൊയ്തു, റഷീദ, റസൽ. മരുമക്കൾ: ഹാരിസ്, സഹല, ഹസീന, ഷർമി. സഹോദരങ്ങൾ: നിസാർ, ഹഫ്സത്ത്, മജീദ്, ഹാഷിം, സഫൂറ, ആസാദ്, അസീസ്, പരേതയായ ഖദീജ.