പയ്യന്നൂർ: ഏട്ടിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം താമസിക്കുന്ന മോണങ്ങാട്ട് അബൂബക്കർ (63) നിര്യാതനായി. രാമന്തളി വടക്കുമ്പാട് സ്വദേശിയാണ്. ദുബൈ പയ്യന്നൂർ മണ്ഡലം കെ.എം.സി.സി ഭാരവാഹി, എട്ടിക്കുളം ശാഖ മുസ്ലിം ലീഗ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
രാമന്തളിയിലെ മോണങ്ങാട്ട് മറിയുമ്മയുടെയും പരേതനായ എം.സി. മുസാന്റെയും മകനാണ്. ഭാര്യ: കുന്നുമ്മൽ നസീമ (എട്ടിക്കുളം). മക്കൾ: നാദിർഷ, ബക്കർ, നായിദ. മരുമകൾ: മുബഷിറ (തായിനേരി). സഹോദരങ്ങൾ: ഫാത്തിമ, നഫീസ, സാറ, ശുക്രിയ, ഹസ്സൻ (വൈസ് പ്രസി., ദുബൈ പയ്യന്നൂർ മണ്ഡലം കെ.എം.സി.സി), നൗഷാദ്, പരേതയായ സുബൈദ.