പാനൂർ: ചമ്പാട് കുണ്ടുകുളങ്ങരയിലെ ചന്ദ്രോത്ത് സി.എച്ച്. ഭാസ്കരൻ മാസ്റ്റർ (77) നിര്യാതനായി. കുന്നുമ്മൽ യു.പി സ്കൂൾ റിട്ട. അധ്യാപകനാണ്. ശാസ്ത്ര സാഹിത്യ പരിഷത്ത് പാനൂർ മേഖല പ്രസിഡന്റ്, കെ.എസ്.ടി.എ ചൊക്ലി സബ്ജില്ല കമ്മിറ്റി അംഗം, പന്ന്യന്നൂർ കുടുംബശ്രീ സി.ഡി.എസ് റിസോഴ്സ്, ഇ.എം.എസ് വായനശാല പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പിതാവ്: പരേതനായ കുഞ്ഞിരാമൻ മാസ്റ്റർ. മാതാവ്: പരേതയായ മാതു. ഭാര്യ: സുഗന്ധി (റിട്ട. അധ്യാപിക, കുന്നുമ്മൽ യു.പി സ്കൂൾ). മകൻ: സുബിൻ ഭാസ്കർ (കോഓപ് ഫാർമസൂട്ടിക്കൽ, തലശ്ശേരി). മരുമകൾ: ശ്രേയ പിണറായി (ഗെസ്റ്റ് അധ്യാപിക, കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: മാധവി (റിട്ട. ടീച്ചർ-നോർത്ത് മെനപ്രം എൽ.പി സ്കൂൾ), ലക്ഷ്മി ചമ്പാട്, പരേതരായ വിമല, പ്രഭാകരൻ.
സ്പീക്കർ എ.എൻ. ഷംസീറടക്കമുള്ള പ്രമുഖർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.