കൂത്തുപറമ്പ്: തൊക്കിലങ്ങാടി ഉഷസ്സിൽ മാറോളി ബാലൻ (85) നിര്യാതനായി. എം ബീസ് ഓട്ടോ സ്പെയേഴ്സ് ഉടമയായിരുന്നു. റിട്ട. ആർമി ഉദ്യോഗസ്ഥനും വിമുക്തഭട സംഘാടകനും സീനിയർ സിറ്റിസൺ ഫോറം സ്ഥാപക മെംബറുമാണ്.
ഭാര്യ: എ.പി. ഉഷ. മക്കൾ: ഷിബിന, ഷിബിത്ത്, ഷൈൻ (ഇരുവരും യു.എ.ഇ). മരുമക്കൾ: കെ.ടി. മോഹനൻ (ബിസിനസ്, കൂർഗ്), അനുപമ (ടീച്ചർ), അശ്വതി (ഇരുവരും യു.എ.ഇ). സഹോദരങ്ങൾ: കൃഷ്ണൻ, രോഹിണി, പരേതരായ മാതു, അച്യുതൻ, ജാനകി, ദാമോദരൻ, മുകുന്ദൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.