മാഹി: മാഹി ആനവാതുക്കൽ ശങ്കരാലയത്തിൽ ടി.സി. ദേവരാജൻ (89) നിര്യാതനായി. പുതുച്ചേരി ഗവ. സർവിസിൽ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പുതുച്ചേരി പെൻഷനേഴ്സ് അസോ. മുൻ ട്രഷററായിരുന്നു. പിതാവ്: പരേതനായ ടി.സി. ഗോപാലൻ. മാതാവ്: പരേതയായ ഇട്ട്യേൽ സീമന്തനി. ഭാര്യ: പരേതയായ എൻ.കെ. രുമ. സഹോദരങ്ങൾ: പരേതരായ ജയഗോവിന്ദൻ, സീത ദാമോദരൻ, പ്രസന്ന ബാലരാം, ഭഗവൻ ദാസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മാഹി പൊതുശ്മശാനത്തിൽ.