ആറ്റിങ്ങൽ: സി.പി.ഐ നേതാവ് ആറ്റിങ്ങൽ അവനവഞ്ചേരി മുള്ളലംവിള വീട്ടിൽ കെ. തമ്പി (79) നിര്യാതനായി. സി.പി.ഐ തിരുവനന്തപുരം ജില്ല കൗൺസിൽ അംഗം, ആറ്റിങ്ങൽ മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ, ബി.കെ.എം.യു ജില്ല ഭാരവാഹി, ജില്ല സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, കിളിമാനൂർ കാർഷിക ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, ടൗൺ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ഇന്ദിര തമ്പി (റെയ് മെഡി ക്ലിനിക് ആറ്റിങ്ങൽ). മക്കൾ: ആര്യ, ആതിര.