കണ്ണൂർ: മുണ്ടേരി കോളിൽമൂല പള്ളിക്ക് സമീപം ചാലിൽ ഹൗസിൽ താമസിക്കുന്ന ഫസലു (40) യു.എ.ഇയിലെ അജ്മാനിൽ നിര്യാതനായി. കാനിച്ചേരി കൂട്ടത്തിന്റെ സജീവ പ്രവർത്തകനാണ്. മൂന്നാഴ്ച മുമ്പാണ് ബിസിനസ് ആവശ്യാർഥം അജ്മാനിലേക്ക് പോയത്. കാനിച്ചേരി സ്വദേശി ഇബ്രാഹിമിന്റെയും ചാലിൽ നസീമയുടെയും മകനാണ്. ഭാര്യ: കെ.ടി. ജുനൈദ (കാഞ്ഞിരോട് കെ.എം.ജെ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്റ്റാഫ്). മക്കൾ: അസ് വസാരിയ, അർമാൻഫസലു (ഇരുവരും കാഞ്ഞിരോട് കെ.എം.ജെ സ്കൂൾ വിദ്യാർഥികൾ). സഹോദരങ്ങൾ: സൽമാൻ ഫാരിസ് (എൻജിനീയർ), സഫീറ, യുസ്ര (ഇരുവരും കോളിൽമൂല). ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് കാനിച്ചേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.