കൊയിലാണ്ടി: കേയെന്റകത്ത് സുബൈദ (70) നടക്കാവ് പി.എം കുട്ടി റോഡിലെ പി.വി.എസ് നവരത്ന അപ്പാർട്മെന്റിൽ നിര്യാതയായി. ഭർത്താവ്: പരേതനായ വളാശ്ശേരി അബ്ദുല്ല. മക്കൾ: മാഷിദ, നൂർജഹാൻ, അഫ്സൽ ഷഫീഖ്. മരുമക്കൾ: യൂസഫ് വണ്ണാറത്ത്, റിയാസ് ഇയ്യക്കാട്, ബാസിമത്ത് കളത്തിങ്ങൽ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച പുലർച്ച 5.30ന് നടക്കാവ് പുതിയ പള്ളിയിലും രാവിലെ ഒമ്പതിന് കൊയിലാണ്ടി ഇർഷാദ് പള്ളിയിലും. ഖബറടക്കം കൊയിലാണ്ടി മീത്തലക്കണ്ടി പള്ളി ഖബർസ്ഥാനിൽ.